കോഴിക്കോട് മകന്റെ അടിയേറ്റ് പിതാവിന് ദാരുണാന്ത്യം

AUGUST 16, 2026, 9:21 PM

കോഴിക്കോട്: വെള്ളിപ്പറമ്പിൽ മകൻ്റെ അടിയേറ്റ് പിതാവ് മരിച്ചു.വെള്ളിപറമ്പ് മക്കിനിയാട്ട് സ്വദേശി ശശിധരൻ ആണ് മകൻ അഭിരാമിന്റെ അടിയേറ്റ് മരിച്ചത്. 

പുലർച്ചെ പന്ത്രണ്ടരയോടെയാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. മകൻ അഭിരാമിന്റെ മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ ശശിധരനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവവുമായി ബന്ധപ്പെട്ട് അഭിരാമിനെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയിലാണ് പിതാവിനെ ആക്രമിച്ചതെന്നാണ് വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam