കോട്ടയം: പാലാ നഗരസഭയില്‍ നിര്‍ണായക ശക്തിയായി പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് പേര്‍. പാലാ നഗരസഭയിലേയ്ക്ക് ഒരു കുടുംബത്തില്‍ നിന്ന് മൂന്ന് പേരും വിജയിച്ചിരിക്കുന്നത്. സിപിഎം അംഗമായിരുന്ന ബിനു പുളിക്കക്കണ്ടവും മകള്‍ ദിയയും ബിനുവിന്റെ സഹോദരന്‍ ബിജുവുമാണ് മല്‍സരിച്ചത്.
കഴിഞ്ഞപ്രാവശ്യം സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ച ഏകയാളായ ബിനു പുളിക്കക്കണ്ടം ഇപ്പോള്‍ മകളെയും സഹോദരനെയും കൂട്ടി സ്വതന്ത്രരായാണ് മല്‍സരിച്ചത്. പതിമൂന്നാം വാര്‍ഡില്‍ ബിജു പുളിക്കക്കണ്ടവും, ബിനു പുളിക്കക്കണ്ടം പതിനാലിലും , പതിനഞ്ചില്‍ ബിനുവിന്റെ മകള്‍ ദിയയുമായിരുന്നു സ്ഥാനാര്‍ഥികള്‍.
കന്നി മത്സരത്തിനിറങ്ങിയ 21കാരി ദിയ അച്ഛന്‍ ബിനുവിന്റെ സിറ്റിങ് വാര്‍ഡിലാണ് സ്ഥാനാര്‍ഥിയായി നിന്ന് വിജയം കുറിച്ചത്. ഇരുപതു വര്‍ഷമായി പാലാ നഗരസഭ കൗണ്‍സിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാര്‍ഥിയായും ഒരു തവണ സിപിഎം സ്ഥാനാര്‍ഥിയായും രണ്ട് തവണ സ്വതന്ത്രനായും മത്സരിച്ച് ജയിച്ചതാണ്. പുളിക്കക്കണ്ടത്തുകാര്‍ മല്‍സരിക്കുന്ന മൂന്നിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
