കാസര്‍കോട്: കാഞ്ഞങ്ങാട് കരിക്കയില്‍ 17 വയസുള്ള മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം. സ്വന്തം മകള്‍ക്ക് നേരെയും, സഹോദരന്റെ 10 വയസുള്ള മകള്‍ക്ക് നേരെയുമാണ് ആക്രമണം നടത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ കര്‍ണാടക സ്വദേശിയായ മനോജിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന മനോജ്, മകളും ഭാര്യയും സഹോദരന്റെ വീട്ടില്‍ താമസിക്കുന്നതറിഞ്ഞ് അവിടെയെത്തിയാണ് ആക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തില്‍ മനോജിന്റെ മകള്‍ക്ക് കൈക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റു. ഒപ്പം ഉണ്ടായിരുന്ന സഹോദരന്റെ മകള്‍ക്ക് മുഖത്തും കൈയിലും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
