തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനങ്ങൾക്ക് ഫാൻസി നമ്പറുകൾ കിട്ടാനില്ല. വാഹനങ്ങൾക്ക് ഫാൻസി നമ്പറുകൾ അനുവദിക്കുന്നത് നിർത്തിവച്ചിരിക്കുകയാണ്.
വാഹൻ ആപ്പിലെ തകരാറാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. തകരാർ ഉടൻ പരിഹരിക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചു.
ലക്ഷങ്ങളാണ് ഫാന്‍സി നമ്പറുകള്‍ക്ക് ലഭിക്കുക. ഇത് ലഭിക്കാതിരിക്കുന്നതോടെ സര്‍ക്കാരില്‍ വരുമാന നഷ്ടവുമുണ്ടാകും.
ആകര്‍ഷകമായതോ മറ്റുള്ളതില്‍ നിന്ന് വ്യത്യസ്തമായതോ ആയ നമ്പറാണ് വാഹനങ്ങളുടെ ഫാന്‍സി നമ്പര്‍. 0001,7777 തുടങ്ങിയ രീതിയിലുള്ള നമ്പറുകളാണ് ഫാന്‍സി നമ്പര്‍. ഈ നമ്പര്‍ പൊതുവേ ലേലം വഴിയാണ് വില്‍ക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
