അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ടതിൽ നിരാശയുണ്ടെന്ന് കുടുംബം; അപ്പീലിന് പോകും 

MAY 25, 2026, 6:27 AM

കൊച്ചി: അട്ടപ്പാടിയിലെ മധുവിന്റെ ആൾക്കൂട്ട കൊലപാതകക്കേസിൽ പ്രതികൾക്ക് കർശന ശിക്ഷ വിധിച്ച ഹൈക്കോടതി തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച് മധുവിന്റെ കുടുംബാംഗങ്ങൾ. 

കേസിൽ തുടക്കത്തിൽ മുതൽ പിന്തുണ നൽകിയ എല്ലാവർക്കും കുടുംബം നന്ദി അറിയിച്ചു. അതേസമയം, ഒന്നാം പ്രതിയായ ഹുസൈനെ വെറുതെവിട്ടതിൽ നിരാശയുണ്ടെന്നും, ആ ഭാഗത്ത് നിയമനടപടി തുടരുമെന്നും കുടുംബം വ്യക്തമാക്കി. വിഷയത്തിൽ അപ്പീൽ നൽകാനാണ് തീരുമാനം.

മണ്ണാർക്കാട് വിചാരണക്കോടതി നേരത്തെ ഏഴ് വർഷം തടവിന് ശിക്ഷിച്ചിരുന്ന പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ഇന്ന് ജീവപര്യന്തമായി ഉയർത്തിയത്. ആകെ 12 പ്രതികൾക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്.

vachakam
vachakam
vachakam

രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ശംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി കുരിക്കൽ സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, 12-ാം പ്രതി സജീവ്, 13-ാം പ്രതി സതീഷ്, 14-ാം പ്രതി ഹരീഷ്, 15-ാം പ്രതി ബിജു എന്നിവർക്കാണ് ശിക്ഷ വർധിപ്പിച്ചത്.

16-ാം പ്രതിക്കുള്ള ശിക്ഷയും കോടതി കൂട്ടി. വിചാരണക്കോടതി മൂന്ന് മാസം തടവിന് ശിക്ഷിച്ചിരുന്ന ഇയാൾക്ക് ഹൈക്കോടതി ഒരു വർഷം തടവാണ് വിധിച്ചത്. കേസിൽ മധുവിന്റെ അമ്മ മല്ലിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഹൈക്കോടതി ഉത്തരവിട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam