ബെംഗളൂരു: ബെംഗളൂരുവിൽ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് കാസർകോട് സ്വദേശിയായ യുവാവ് മരിച്ചു. കാസർകോട് നീർച്ചാൽ കന്യാപാടി ബിസ്മില്ല മൻസിലിൽ അബ്‌ദുൽ ഷുക്കൂറിന്റെ മകൻ മുഹമ്മദ് ഉനൈസാണ് ലോഡ്ജിന് മുകളിൽ നിന്ന് വീണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ ഉനൈസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബെംഗളൂരുവിൽ രണ്ട് മാസക്കാലത്തോളമായി രാജപ്പാളയ ഹൂഡിയിൽ ഫാൻസി കടയിൽ ജോലിചെയ്ത് വരികയായിരുന്നു മരിച്ച ഉനൈസ് എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്