തൃശൂർ: ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് മൊബൈൽ ഫോണിൽ കണ്ട മലയാളി ദമ്പതികൾ പിടിയിൽ.
ബെംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനില്‍ ആണ് ഇവർ ഫോണിൽ സിനിമ കണ്ടത്. സഹയാത്രികൻ തൃശൂർ എസ് പിയെ അറിയിക്കുകയും ഇവരെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
ബംഗളൂരുവില്‍ സ്ഥിരമായി താമസിക്കുന്ന ഇവർ തൃശൂർ പൂരം കാണാനുള്ള യാത്രയിലായിരുന്നു. സിനിമയുടെ വ്യാജ പതിപ്പ് ഇവരുടെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
വിവരം നല്‍കിയയാള്‍ സിനിമ മേഖലയുമായി ബന്ധപ്പെട്ടയാളാണെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം ടൂറിസ്റ്റ് ബസില്‍ തുടരും സിനിമയുടെ വ്യാജ പതിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. ഈ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്