കല്യാണ ആലോചനയില്‍ നിന്ന് പിന്മാറിയത്തിലെ വൈരാഗ്യം; 15 ലക്ഷം തട്ടാൻ വ്യാജ പോക്സോ കേസ് നൽകിയെന്ന പരാതിയുമായി യുവാവ്

JANUARY 4, 2024, 1:23 PM

യുവാവിനെ വ്യാജ പോക്സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. കാഞ്ഞങ്ങാട് സ്വദേശിയും വിദേശത്ത് ബിസിനസുകാരനുമായ യുവാവാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. അഭിഭാഷകനും പൊലീസും ഉള്‍പ്പെടുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് യുവാവ് പറയുന്നത്. പരാതി ജില്ലാ പൊലീസ് മേധാവിക്കും ഐജിക്കും കൈമാറി.

അതേസമയം ആരോപണം തെറ്റാണെന്നും കേസുമായി ബന്ധപ്പെട്ട് മാത്രമാണ് താന്‍ യുവാവുമായി ബന്ധപ്പെട്ടതെന്നുമാണ് പൊലീസ് ഇന്‍സ്പെക്ടറുടെ വിശദീകരണം. ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. 

കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവമുണ്ടായത്. കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് കാസര്‍കോട് സ്വദേശിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും പെണ്ണുകാണുകയും ചെയ്തു. എന്നാല്‍, പക്ഷേ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ല എന്നറിഞ്ഞത് കൊണ്ട് ആ കല്യാണത്തില്‍ നിന്ന് പിന്മാറി. എന്നാൽ കല്യാണം വേണ്ടെന്ന് വെച്ചതിന് ശേഷം യുവാവ് ബിസിനസ് നടത്തുന്ന വിദേശ രാജ്യത്തേക്ക് പോയി. കഴിഞ്ഞ മാസം അവസാനത്തില്‍ മറ്റൊരു യുവതിയുമായി വിവാഹം നടക്കുകയും ചെയ്തു. 

vachakam
vachakam
vachakam

എന്നാൽ ഈ സമയത്താണ് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ വ്യാജ പരാതി എത്തുന്നത്. യുവാവ് നേരത്തെ കല്യാണം ആലോചിച്ച പെണ്‍കുട്ടിയുടെ ബന്ധുവാണ് പീഡന പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. 15 ലക്ഷം നല്‍കിയാല്‍ പോക്സോ പരാതിയില്‍ നിന്ന് പിന്മാറാമെനന്നായിരുന്നു വാഗ്ദാനം.

പണം നല്‍കാന്‍ തയ്യാറാകാത്തതോടെ നിരന്തരം ഫോണ്‍ വിളികളായെന്ന് യുവാവ് പറയുന്നു. പോക്സോ കേസായിരുന്നിട്ടും കേസ് ഒത്തു തീര്‍പ്പാക്കാന്‍ ഇന്‍സ്പെക്ടര്‍ ആവശ്യപ്പെടുന്നത് ഫോണ്‍ കോളില്‍ വ്യക്തമാണ്. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി എന്നറിഞ്ഞതിന് ശേഷം യുവാവിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തിരിക്കുകയാണിപ്പോള്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam