പത്തനംതിട്ടയിലെ വ്യാജ പീഡന പരാതി: ദുരൂഹത നീക്കാൻ ഒരുങ്ങി പൊലീസ്

JULY 6, 2026, 1:48 AM

പത്തനംതിട്ട: പത്തനംതിട്ടയിൽ പതിമൂന്നുകാരി നൽകിയ വ്യാജ പീഡന പരാതിയിലെ ദുരൂഹതകൾ നീക്കാൻ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്.

പരാതി വ്യാജമാണെന്ന് വ്യക്തമായതോടെ കേസ് അവസാനിപ്പിക്കാൻ കൂടൽ പൊലീസ് നീക്കം നടത്തിയിരുന്നെങ്കിലും, ജില്ലാ പൊലീസ് മേധാവിയുടെ ഇടപെടലോടെ അന്വേഷണം വീണ്ടും ഊർജിതമാക്കുകയായിരുന്നു. 

 പ്രണയനൈരാശ്യം കൊണ്ട് മാത്രം ഒരു പെൺകുട്ടി പത്തുപേർക്കെതിരെ ഇത്തരമൊരു ഗുരുതര മൊഴി നൽകുമോ എന്ന കാര്യത്തിൽ പൊലീസിന് ഇപ്പോഴും സംശയമുണ്ട്. 

vachakam
vachakam
vachakam

പോക്സോ കേസായതിനാൽ പെൺകുട്ടിയെ ഒരിക്കൽ കൂടി കൗൺസിലിംഗിന് വിധേയമാക്കാനും, കൃത്യമായ അന്വേഷണത്തിന് ശേഷം മാത്രം കോടതിയിൽ റഫർ ചാർജ് സമർപ്പിച്ചാൽ മതിയെന്നുമാണ് നിലവിലെ നിർദ്ദേശം.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam