അവയവദാനത്തിന് ഡോക്ടർന്മാരുടെ വ്യാജ സീലുകൾ, ഒപ്പുകൾ; ഏജന്റുമാരടക്കം  5 പേർ കസ്റ്റഡിയിൽ

MAY 7, 2026, 8:05 PM

കൊച്ചി: കൊച്ചിയിൽ അവയവദാനത്തിനായി വ്യാജരേഖകൾ നിർമ്മിച്ചുനൽകുന്ന സംഘത്തെ പോലീസ് പിടികൂടി. എറണാകുളം റൂറൽ പരിധിയിലെ മൂന്ന് പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിലാണ് അവയവക്കടത്ത് ഏജന്റുമാരായ മലപ്പുറം സ്വദേശികളായ ദമ്പതികളും ഫോട്ടോകോപ്പി സ്ഥാപനത്തിലെ ജീവനക്കാരുമടക്കം അഞ്ച് പേർ വലയിലായത്.

അവയവദാന ശസ്ത്രക്രിയകൾക്ക് ആവശ്യമായ ഡോക്ടർമാരുടെ വ്യാജ സീലുകൾ, ഒപ്പുകൾ എന്നിവയ്ക്ക് പുറമെ ആധാർ കാർഡ് ഉൾപ്പെടെയുള്ള വ്യക്തിഗത രേഖകളും ഇവർ വ്യാജമായി നിർമ്മിച്ചിരുന്നതായി പോലീസ് കണ്ടെത്തി.

കുന്നത്തുനാട്, അമ്പലമേട്, തടിയാട്ടപറമ്പ് പോലീസ് സ്റ്റേഷൻ പരിധികളിലെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. ഏജന്റുമാരുടെ നിർദ്ദേശപ്രകാരം ഫോട്ടോകോപ്പി സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് വ്യാജരേഖാ നിർമ്മാണം നടന്നിരുന്നത്.

vachakam
vachakam
vachakam

പിടിയിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത ശേഷം കോലഞ്ചേരി കോടതിയിൽ ഹാജരാക്കും. ഈ വൻ റാക്കറ്റിന് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam