തൃശൂർ: ബാങ്കിൻറെ വ്യാജ മൊബൈൽ ആപ്പ് ഉപയോഗിച്ച് തൃപ്രയാറിലെ ഡ്രൈവിങ്ങ് സ്‌കൂൾ ഉടമയുടെ നാല് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.ജാർഖണ്ഡ് സ്വദേശികളാണ് തട്ടിപ്പിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
മൊബൈൽ ഫോണിലുള്ള ബാങ്കിൻറെ ആപ്പ് മുഖേന ബാങ്ക് സ്റ്റേറ്റ്‌മെൻറ് എടുക്കാനായി ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് നടന്നത്.
തൃപ്രയാർ ലൈറ്റ് ഡ്രൈവിങ്ങ് സ്‌കൂൾ ഉടമ പെരിങ്ങോട്ടുകര സ്വദേശി പ്രദീപിനാണ് പണം നഷ്ടമായത്. ബാങ്കിൻറെ ഒഫീഷ്യൽ ആപ്പിന് പകരം ഫോണിൽ കടന്നുകൂടിയ വ്യാജ ആപ്പാണ് ഇദ്ദേഹം തുറന്നത്.
ബാലൻസ് പരിശോധിക്കാനുള്ള ശ്രമത്തിനിടെ ഫോൺ ഹാക്ക് ചെയ്ത് തട്ടിപ്പ് നടന്നുവെന്നാണ് സംശയിക്കുന്നത്. ഒടിപി ഉൾപ്പെടെ പങ്കുവെക്കാനുള്ള നിർദ്ദേശം അനുസരിച്ചതാണ് വിനയായത്.
എട്ട് തവണയായി നാല് ലക്ഷത്തി മൂവ്വായിരം രൂപയോളം നഷ്ടപ്പെട്ടു. സൈബർ സെല്ലിലും അന്തിക്കാട് പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്