പരിചയം നടിച്ച് എടിഎം കാർഡ് കൈക്കലാക്കി പണം തട്ടി, ചുമട്ടുതൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 5000 രൂപ തട്ടിയെടുത്തു.കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. താമരശ്ശേരിയിലെ ചുമട്ട് തൊഴിലാളിയായ ഹമീദിന്‍റെ പണമാണ് നഷ്ടപ്പെട്ടത്.
താമരശ്ശേരിയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎമ്മിൽ നിന്നും ആദ്യം 2000 രൂപയും, പിന്നീട് 3000 രൂപയും പിൻവലിച്ചതായ സന്ദേശം ഫോണിൽ വന്നപ്പോഴാണ് താമരശ്ശേരിയിലെ ചുമട്ട് തൊഴിലാളിയായ ഹമീദിന് ചതിക്കപ്പെട്ടതായി മനസ്സിലായത്.
എ ടി എം കാർഡ് ബ്ലോക്കായതിനെ തുടർന്ന് ബാങ്കിൽ നിന്നും പുതിയ എടിഎം കാർഡ് കൈപ്പറ്റി ആക്ടിവേഷൻ നടത്തുന്നതിനായി താമരശ്ശേരി കാനറാ ബാങ്കിനു മുന്നിൽ നിൽക്കുമ്പോൾ, പരിചയം നടിച്ച് സഹായം വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്