തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ജൂലൈ ആദ്യവാരം ജീവനക്കാരനെ പുള്ളിപ്പുലി ആക്രമിച്ച സംഭവത്തിൽ മ്യഗശാല അധിക്യതര്‍ക്ക് ഗുരുതര വീഴ്ച ഉണ്ടായതായി റിപ്പോർട്ട്. ആക്രമണത്തിന് ഇരയായ ജീവനക്കാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് സ്കൂട്ടറിൽ ആണെന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്.
അതേസമയം ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലും മ്യഗശാല അധിക്യതര്‍ തയ്യാറായില്ലയെന്നും മറ്റൊരു താത്ക്കാലിക ജീവനക്കാരന്‍ ഷിബുവിന്‍റെ ആക്ടീവയിലാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതെന്നും റിപ്പോർട്ടുകൾ ഉണ്ട്. വിവരം പുറത്തറിയാതിരിക്കാന്‍ മ്യഗശാല അധിക്യതരുടെ ശ്രമം നടത്തിഎന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
കഴിഞ്ഞ ദിവസം കടുവയുടെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. സൂപ്പർവൈസർ രാമചന്ദ്രനെയാണ് കടുവ മാന്തിയത്. വയനാട്ടിൽ നിന്ന് കൊണ്ടുവന്ന കടുവയാണ് ആക്രമിച്ചത്. തലയുടെ മുൻഭാഗത്തും പരിക്കേറ്റിട്ടുണ്ട്. നിലവിൽ രാമചന്ദ്രനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
