കൊടുംചൂട് തുടരുന്നു; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്

APRIL 28, 2026, 12:00 AM

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് നിലനിൽക്കുന്നു. പാലക്കാട് ഇന്ന് താപനില 40 ഡിഗ്രി കടന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇന്നലെ പാലക്കാട് 39 ഡിഗ്രി വരെ താപനില രേഖപ്പെടുത്തി.

കൊല്ലത്ത് 39 ഡിഗ്രി വരെയും, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി വരെയും താപനില ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രിയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രിയും വരെ ഉയരാനിടയുണ്ട്.

അതേസമയം, ഇന്ന് പുലർച്ചെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. നാളെ മുതൽ മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ സാധ്യതയുണ്ട്. 30-ാം തീയതി കണ്ണൂർ, കാസർകോട് ജില്ലകളിലും മെയ് 1-ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും മഴ ലഭിക്കാമെന്നാണ് പ്രവചനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam