തൃശൂര്‍: തൃശൂരില്‍ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ സ്‌ഫോടനം. തൃശൂര്‍ മുണ്ടത്തിക്കോടാണ് സ്‌ഫോടനമുണ്ടായത്. തൃശൂര്‍ പൂരത്തിന് തിരുവമ്പാടി ഭാഗത്തിന് വേണ്ടി വെടിക്കെട്ട് ഒരുക്കുന്ന പുരയിലാണ് സ്‌ഫോടനമുണ്ടായത്.
ഇപ്പോഴും സ്‌ഫോടന ശബ്ദമുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നാല്‍പ്പത് പേര്‍ക്ക് പരിക്കേറ്റുവെന്നാണ് പ്രാഥമിക വിവരം.
ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എട്ടുപേരുടെ നില ഗുരുതരമാണ് എന്നാണ് വിവരം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.
സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവനമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. പരിക്കേറ്റവരില്‍ ലൈസന്‍സിയായ മുണ്ടത്തിക്കോട് സതീശ് ഉള്‍പ്പെടെയുളളവര്‍ ഉണ്ടെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശ്ശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടനം; 6 മരണം സ്ഥിരീകരിച്ചു
തൃശൂർപൂരം ഒരുക്കത്തിനിടെ വെടിക്കെട്ട് പുരയിൽ സ്ഫോടനം; മൂന്ന് മരണം സ്ഥിരീകരിച്ചു
ചുട്ടുപൊള്ളി കേരളം; ഇടുക്കിയും വയനാടും ഒഴികെ 12 ജില്ലകളിൽ യെല്ലോ അലർട്ട്, പാലക്കാട്
കേരള അതിര്‍ത്തിയിലെ മദ്യ നിയന്ത്രണത്തിന് സ്റ്റേ ഏര്‍പ്പെടുത്തി ഹൈക്കോടതി