തൃശൂർ: മുണ്ടത്തിക്കോട് അഞ്ചോളം വെടിക്കെട്ട് പുരകളിൽ ഉണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ഇതുവരെ അഞ്ച് മൃതദേഹങ്ങളും മൂന്നു പേരുടെ ശരീര ഭാഗങ്ങളും ലഭിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ അഞ്ച് പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.
നാൽപ്പതോളം പേരാണ് വെടിക്കെട്ട് പുരയിൽ ജോലി ചെയ്തിരുന്നത് എന്നാണ് വിവരം. സംഭവസ്ഥലത്ത് തുടർസ്ഫോടനങ്ങൾ ഉണ്ടാകുന്നത് രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് ആളൊഴിഞ്ഞ പ്രദേശത്താണ് താൽക്കാലികമായ വെടിക്കെട്ടു പുര തയ്യാറാക്കിയിരുന്നത്. വലിയ അമിട്ടുകൾ ഉൾപ്പെടെ തൃശൂർ പൂരത്തിനായുള്ള വെടിക്കോപ്പുകൾ തയ്യാറാക്കി സൂക്ഷിച്ചിരുന്നത് ഇവിടെയാണ്. അതുകൊണ്ടു തന്നെ അപകടത്തിൻ്റെ വ്യാപ്തിയും വളരെ കൂടുതലാകാനാണ് സാധ്യത.
അതേസമയം, സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാന്‍ നിര്‍ദേശം നല്‍കി. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്താനും നിര്‍ദേശം നല്‍കി.13 പേരെ ഇതുവരെ 108 ആംബുലൻസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വെടിക്കെട്ട് പുരയിലെ സ്ഫോടനം: ഡ്രോണ്‍ നിരീക്ഷണം തുടരുന്നു
പേരാമ്പ്ര സ്ട്രോങ്ങ് റൂം വിവാദം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി കോഴിക്കോട് ജില്ലാ
തൃശ്ശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടനം; 6 മരണം സ്ഥിരീകരിച്ചു