കോട്ടയം: മാസപ്പടി കേസുമായി മുന്നോട്ട് പോകുന്നത് നന്നായി ഗൃഹപാഠം ചെയ്തിട്ടാണെന്ന് ഷോൺ ജോർജ്ജ്.
ഈ കേസ് എവിടെയെത്തുമെന്നതിന്റെ നല്ല ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് കേസ് ഫയൽ ചെയ്തതെന്ന് ഷോൺ പറഞ്ഞു.
വീണ വിജയൻ ഒരു ഫാക്ടർ അല്ല. വീണയുടേത് ഒരു കറക്കുകമ്പനിയാണ്. മുഖ്യമന്ത്രിയുടെ മകൾ, റിയാസിന്റെ ഭാര്യ എന്നീ നിലയിൽ ആണ് പണമിടപാട് നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയിലേക്ക് അടക്കം അന്വേഷണം വരുമെന്നും ഷോൺ ചൂണ്ടിക്കാട്ടി.
എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെടുമ്പോൾ തന്നെ ശുഭ പ്രതീക്ഷയായിരുന്നു. പിണറായി വിജയൻ എന്ന കളളനാണയത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഷോൺ ജോർജ് നന്നായി ഹോം വർക്ക് ചെയതിട്ടാണ് കേസ് ആയി മുന്നോട്ട് പോകുന്നതെന്നും കൂട്ടിച്ചേർത്തു.
സിപിഎം - ബിജെപി ബന്ധം എന്ന പ്രചാരണത്തിന് കൂടി മറുപടി ആണിത്. ഇപ്പോൾ ബന്ധമൊന്നുമില്ലെന്ന് മനസിലായില്ലേ എന്നും ഷോൺ ചോദിച്ചു. മുഖ്യമന്ത്രിക്ക് ഇപ്പോൾ പഴയ ഇരട്ട ചങ്ക് ഇല്ലെന്നും ഷോൺ ജോർജ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്