പി.കെ. ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും

MARCH 20, 2026, 9:58 AM

പാലക്കാട്: സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുതിർന്ന നേതാവ് പി.കെ. ശശി നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകും. ഒറ്റപ്പാലം മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ തന്നെ അദ്ദേഹം ജനവിധി തേടുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. നേരത്തെ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന് കരുതിയിരുന്നെങ്കിലും അപ്രതീക്ഷിത നീക്കത്തിലൂടെ യുഡിഎഫ് പാളയത്തിൽ അദ്ദേഹം സ്ഥാനമുറപ്പിക്കുകയായിരുന്നു.

പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് പാലക്കാട് വിമത കൺവെൻഷൻ വിളിച്ചുചേർത്തതിന് പിന്നാലെയാണ് ശശിയെ സിപിഐഎം പുറത്താക്കിയത്. പാർട്ടി നടപടിയോട് വൈകാരികമായാണ് അദ്ദേഹം പ്രതികരിച്ചത്. "എന്നെ പുറത്താക്കാനുള്ള അധികാരം പാർട്ടിക്കുണ്ട്. ദീർഘകാലത്തെ ബന്ധം ഇന്ന് അവസാനിച്ചു. പക്ഷേ, കള്ളന്മാരെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാൻ എന്റെ പോരാട്ടം തുടരും," എന്ന് അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് ജില്ലയിലെ സിപിഐഎമ്മിന്റെ കരുത്തുറ്റ നേതാക്കളിലൊരാളായിരുന്ന പി.കെ. ശശിയുടെ മാറ്റം ഇടത് കോട്ടകളിൽ വിള്ളലുണ്ടാക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി ശശി എത്തുന്നതോടെ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരം ഉറപ്പായി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam