കൊച്ചി: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര 3 മാസം മുന്‍പ് കേരളത്തിലെത്തിയെന്ന് സ്‌പെഷല്‍ ബ്രാഞ്ച്. കൊച്ചിന്‍ ഷിപ്‌യാഡ് ഉള്‍പ്പെടെ തന്ത്രപ്രധാന മേഖലകള്‍ പശ്ചാത്തലമാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയതായി സ്‌പെഷല്‍ ബ്രാഞ്ച് കണ്ടെത്തി.
കൊച്ചിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഷോപ്പിങ് മാളുകള്‍, മെട്രോ സ്റ്റേഷനുകള്‍, വാട്ടര്‍ മെട്രോ എന്നിവിടങ്ങളില്‍ നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തി. മൂന്നാര്‍, തൃശൂര്‍ കുത്താമ്പുള്ളി നെയ്ത്തുഗ്രാമം, കണ്ണൂരിലെയും കോഴിക്കോട്ടെയും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും എത്തിയതിന്റെ ദൃശ്യങ്ങള്‍ വ്‌ളോഗുകളില്‍ കണ്ടെത്തി.
പാക്ക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി ബന്ധം പുലര്‍ത്തിയെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറിയെന്നും കണ്ടെത്തിയാണു ഹരിയാന സ്വദേശി ജ്യോതിയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. യുട്യൂബില്‍ 3 ലക്ഷത്തിലധികം പേര്‍ പിന്തുടരുന്ന ജ്യോതിയുടെ കേരളത്തില്‍ നിന്നുള്ള വീഡിയോകളില്‍ അരമണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള കൊച്ചി യാത്രാനുഭവമാണ് പ്രധാനം.
ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, ചരിത്രസ്മാരകങ്ങള്‍ എന്നിവ പരാമര്‍ശിച്ച ശേഷമാണ് ഷിപ്യാഡ് കാണിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്