കൽപ്പറ്റ: നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ വിദേശ പൗരന്മാരെ താമസിപ്പിച്ച റിസോർട്ട് ഉടമക്കെതിരെ പൊലീസ് കേസെടുത്തു.
ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ റിസോർട്ടിൽ താമസിപ്പിച്ചതിലാണ് നടപടി. വിദേശികളെ താമസിപ്പിക്കുന്നുണ്ടെങ്കില്‍ ഇക്കാര്യം സി-ഫോമില്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത് പോലീസില്‍ വിവരം അറിയിക്കേണ്ടതുണ്ട്. ഇത് ചെയ്യാതിരുന്നതാണ് കേസെടുക്കാൻ കാരണം.
വൈത്തിരിയിലെ റോയല്‍ പ്ലാസ് വയനാട് മിരാജ് റിസോർട്ട് ഉടമ കല്‍പ്പറ്റ കൈനാട്ടി പട്ടര്‍ക്കടവന്‍ വീട്ടില്‍ പി.കെ. ഫൈസലി (32)നെതിരെയാണ് കേസ്.
കഴിഞ്ഞ ജൂലൈ 23ന് ഒരു ഒമാന്‍ പൗരനെയും, 27 ന് നാല് സൗദി പൗരന്മാരെയുമാണ് ഈ റിസോർട്ടിൽ താമസിപ്പിച്ചത്. ഫോറിനേഴ്‌സ് നിയമപ്രകാരമാണ് പൊലീസ് ഫൈസലിനെതിരെ കേസെടുത്തത്. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിര്‍ദേശ പ്രകാരം വൈത്തിരി സബ് ഇന്‍സ്പെക്ടര്‍ സജേഷ് സി ജോസിന്റെ നേതൃത്വത്തിലാണ് കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
