തിരുവനന്തപുരം: തമിഴ്നാട് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളി ബാലമുരുകൻ തമിഴ്നാട്ടിലാണ് ഒളിവിൽ കഴിയുന്നതെന്ന് സ്ഥിരീകരണം.
കോയമ്പത്തൂരിൽ നിന്ന് ഭാര്യയെ ഫോണിൽ വിളിച്ചത് പോലീസിന് നിർണായക തെളിവായി. തിങ്കളാഴ്ച രാത്രി 9.45-ന് തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകൻ ചൊവ്വാഴ്ച പുലർച്ചെ കോയമ്പത്തൂരിലെത്തിയിരുന്നു.
വഴിയാത്രക്കാരന്റെ മൊബൈൽ ഫോൺ വാങ്ങി തെങ്കാശിയിലെ ഭാര്യയെ വിളിച്ചത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തീർത്ഥാടനകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചുള്ള തെരച്ചിൽ ശക്തമാക്കിയ പൊലിസ്, തമിഴ്നാടിന്റെ ക്യൂബ്രാഞ്ചുമായി സഹകരിച്ച് അന്വേഷണം തുടരുകയാണ്.
ഫോൺ നൽകിയ വഴിയാത്രക്കാരനെ ക്യൂബ്രാഞ്ച് ചോദ്യം ചെയ്തു. "അത്യാവശ്യകാര്യം" എന്ന് പറഞ്ഞാണ് ബാലമുരുകൻ ഫോൺ വാങ്ങിയതെന്നാണ് അയാളുടെ മൊഴി.
തമിഴ്നാട് തെങ്കാശി ജില്ലയിലെ കിളിയാനി ഗ്രാമത്തിലെ അമ്മൻകോവിൽ സ്ട്രീറ്റിലാണ് ഭാര്യ താമസിക്കുന്നത്. വീട്ടിലേക്ക് തിരികെ എത്താനുള്ള സാധ്യത പരിഗണിച്ച് അവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വിയ്യൂരിലേക്കുള്ള യാത്രയ്ക്കിടെ രക്ഷപ്പെടൽ തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്ത കേസിൽ വിരുദുനാഗറിലെ കോടതിയിൽ ഹാജരാക്കി വിയ്യൂർ ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ബാലമുരുകൻ രക്ഷപ്പെട്ടത്.
ബാലമുരുകനെ കണ്ടെത്താൻ പൊതുജനസഹായം ആവശ്യപ്പെട്ട് വിയ്യൂർ എസ്എച്ച്ഒ പ്രത്യേക അറിയിപ്പ് പുറപ്പെടുവിച്ചു. അയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9497947202 എന്ന നമ്പറിലേക്ക് ഉടൻ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
