എറണാകുളത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസ്; പ്രതിയെ വെറുതെ വിട്ടു ഹൈക്കോടതി

OCTOBER 31, 2025, 4:50 AM

കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടതായി റിപ്പോർട്ട്. ആസാം സ്വദേശി പരിമൾ സാഹുവിന്‍റെ വധശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. 

2018 മാർച്ച് 19നായിരുന്നു പുത്തൻവേലിക്കര സ്വദേശിനി മോളി പടയാട്ടിലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ഇവരുടെ വീടിന്‍റെ ഔട്ട് ഹൗസിൽ താമസിച്ചിരുന്നയാളായിരുന്നു പരിമൾ സാഹു. മദ്യ ലഹരിയിൽ വീട്ടിലെത്തിയ ഇയാൾ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും എതിർത്തപ്പോൾ കൊലപ്പെടുത്തിയെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്. വടക്കൻ പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് 2021 മാർച്ച് 8ന് പരിമൾ സാഹുവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. 

അതേസമയം ഇതിനെതിരെ പ്രതി നൽകിയ അപ്പീലിലാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. ഹൈക്കോടതി ആണ് പ്രതിയെ വെറുതെ വിട്ട് ഉത്തരവിറക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam