തിരുവനന്തപുരം: 13 വയസ്സുകാരന് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു.അഞ്ചുതെങ്ങ് സ്വദേശിയായ കുട്ടിയുടെ നേത്ര പരിശോധനയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
നാലു ദിവസങ്ങള്‍ക്കു മുമ്പാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ രക്തപരിശോധനാ ഫലം പോസിറ്റീവ് ആകുകയും തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനകളിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
രോഗം ബാധിച്ച കുട്ടിയുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും പഞ്ചായത്ത് ആരോഗ്യവകുപ്പ് ക്ലോറിനേഷന്‍ നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്