തൃശ്ശൂരില്‍ ക്ഷേത്രത്തിലെ എഴുന്നെള്ളിപ്പിനെത്തിച്ച ആന ഇടഞ്ഞോടിയതായി റിപ്പോർട്ട്. ആന ഇടഞ്ഞോടിയതിനെ തുടർന്ന് വാദ്യക്കാരനുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. കൈപ്പറമ്പ് പുത്തൂര്‍ തിരുവാണിക്കാവ് അമ്പലത്തിൽ ഇന്ന് പുലർച്ച ആയിരുന്നു സംഭവം ഉണ്ടായത്.
ക്ഷേത്രത്തിലെ എഴുന്നെള്ളിപ്പിനെത്തിച്ച ശബരിനാഥ് എന്ന ആനയാണ് ഇടഞ്ഞോടി പരിഭ്രാന്തി സൃഷ്ടിച്ചത്. വാദ്യകലാകാരൻ വെള്ളിത്തിരുത്തി സ്വദേശി ഉണ്ണിനായർ, അരിയന്നൂർ സ്വദേശി ഹരികൃഷ്ണൻ, ചൂരക്കാട്ടുകാര സ്വദേശി അശ്വിൻ, പെരിങ്ങോട്ടുകര സ്വദേശി അവിനാഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിരണ്ടോടിയ ആന പൂര പറമ്പിലെ നിരവധി സ്റ്റാളുകളും തകർത്തു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 6:30 ഓടെ ആണ് ആനയെ തളച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്