കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആനയിടഞ്ഞു; രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

MAY 1, 2026, 5:01 AM

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. രണ്ടാം പാപ്പാനായ ശ്രീക്കുട്ടനാണ്(25) മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വാഴ്വാടി കാശിനാഥന്‍ എന്ന ആനയാണ് ഇടഞ്ഞത്.
വ്യാഴാഴ്ച രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയും ഇതേ ആന തെറ്റിയിരുന്നു. ഉടന്‍ തന്നെ പാപ്പന്മാര്‍ ആനയെ തളച്ച് കൊട്ടിലാക്കല്‍ പറമ്പിലേക്ക് മാറ്റി. എന്നാല്‍ വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും അക്രമാസക്തനായ ആന തളച്ചിരുന്ന പറമ്പിലെ താല്‍ക്കാലിക ഷെഡ് തകര്‍ക്കുകയും പാപ്പാന്‍മാരെ ആക്രമിക്കുകയുമായിരുന്നു.

അക്രമണത്തില്‍ പാപ്പാന്‍മാരായ അമല്‍ (28) ശ്രീകുട്ടന്‍ (25) എന്നിവര്‍ക്ക് പരിക്കേറ്റു. ഉടന്‍ തന്നെ ഇവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നെഞ്ചില്‍ ചവിട്ടേറ്റ ശ്രീകുട്ടന് മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ ഒന്നാം പാപ്പാന്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച രാവിലെ എറണാകുളം അങ്കമാലി കിടങ്ങൂരിലും ആനയിടഞ്ഞ് ഒരാളെ ചവിട്ടിക്കൊന്നിരുന്നു. കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. ആനയെ കൊണ്ടുവന്ന ലോറി ഡ്രൈവറാണ് ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഏറെനേരത്തിന് ശേഷം ആനയെ മയക്കുവെടി വെച്ച് തളയ്ക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam