പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവിലും ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തുന്നതിലും പ്രതികരിച്ച് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി.
വൈദ്യുതി വാങ്ങാനുള്ള കരാറുകൾ തുടരും. നിലവിലെ സാഹചര്യത്തിൽ ഹ്രസ്വകാല കരാറുകൾ തന്നെ മതിയാവും. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും നിലവിൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് കെ കൃഷ്ണൻകുട്ടി പറഞ്ഞു.
നിവൃത്തിയില്ലെങ്കിൽ മാത്രമെ നിരക്ക് വര്‍ധിപ്പിക്കുകയുള്ളുവെന്നും ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
