ബിഹാര്‍ പരാജയത്തില്‍ നിന്ന് പാഠം പഠിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍

NOVEMBER 14, 2025, 8:43 AM

  തിരുവനന്തപുരം: ബിഹാര്‍ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്ന് പാഠം പഠിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. 

 'വിഷയം പാര്‍ട്ടി പഠിക്കണമെന്നതില്‍ സംശയമില്ല. പരാജയത്തില്‍ നിന്നും പാഠം പഠിക്കണം. എന്തുകൊണ്ടാണിത് സംഭവിച്ചത്, എങ്ങനെയാണ് സംഭവിച്ചത്, എന്തായിരുന്നു കാരണങ്ങള്‍, നമ്മുടെ സന്ദേശത്തിനായിരുന്നോ കുഴപ്പം, നേതൃത്വത്തിനായിരുന്നോ കുഴപ്പം, സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തതിലാണോ കുഴപ്പം എല്ലാം കണ്ടുപിടിക്കണം. അതില്‍ സംശയമില്ല': ശശി തരൂര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം ഇത്രയും മോശമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അത് തിരിച്ചടി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

ഇങ്ങനെ വേറെ എവിടെയും സംഭവിക്കാതിരിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കണം. അടുത്ത വര്‍ഷം അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

തെറ്റ് മനസിലാക്കി നാം മുന്നോട്ടുപോകമെന്നും ശശി തരൂര്‍ പറഞ്ഞു. തന്നെ പ്രചാരണത്തിന് ക്ഷണിച്ചിരുന്നില്ലെന്നും തനിക്ക് പുറത്തുനിന്നുളള അറിവേയുളളുവെന്നും തരൂര്‍ പറഞ്ഞു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam