തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡ് യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ് ഇന്ന് നടക്കും.
വൈഷ്ണയുടെ ഹർജിയിൽ ഹൈക്കോടതി നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതരുടെ നടപടി.
വൈകിട്ട് മൂന്ന് മണിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ ഹാജരാകാൻ വൈഷ്ണയ്ക്കും പരാതിക്കാരൻ ധനേഷ് കുമാറിനും നോട്ടീസ് ലഭിച്ചു.
ഇരുവരോടും നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം. ഹർജിക്കാരിയുടെയും പരാതിക്കാരൻ്റെയും ഹിയറിങ് വിളിച്ചുചേർക്കാനായിരുന്നു കോടതി നിർദേശം.
മുട്ടട വാർഡിൽ വ്യാജ മേൽവിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേർത്തു എന്നാണ് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വൈഷ്ണയുടെ സ്ഥാനാർത്ഥിത്വത്തിലെ അനിശ്ചിതത്വം ഒഴിവാകുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
