കൊച്ചി: കോൺഗ്രസിനകത്ത് വീണ്ടും പൊട്ടിത്തെറി. സീറ്റ് നിഷേധിക്കപ്പെട്ടാൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് വ്യക്തമാക്കി എൽദോസ് കുന്നപ്പിള്ളി. തനിക്കു മാത്രം അവസരം നിഷേധിക്കുന്നത് നീതിയല്ലെന്നതാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അനുയായികളുടെ സമ്മർദവും ശക്തമായ സാഹചര്യത്തിലാണ് എൽദോസിന്റെ ഈ നിലപാട്. പ്രശ്നം പരിഹരിക്കാൻ രമേശ് ചെന്നിത്തല ഇടപെട്ട് അനുനയ ശ്രമം നടത്തുന്നുവെന്ന വിവരവും പുറത്തു വരുന്നുണ്ട്.
അതേസമയം സീറ്റ് പ്രതീക്ഷിച്ചാണ് എൽദോസ് വീണ്ടും ദില്ലിയിലെത്തി ചർച്ചകളിൽ പങ്കെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ അവിടെ നിന്നുള്ള പ്രതികരണം അനുകൂലമായിരുന്നില്ല. ഇതോടെയാണ് സ്വതന്ത്ര സ്ഥാനാർഥിത്വം പരിഗണിക്കാൻ അദ്ദേഹം തീരുമാനിച്ചതെന്നാണ് സൂചന.
മത്സരത്തിനായി രണ്ട് മണ്ഡലങ്ങളാണ് എൽദോസിന്റെ പരിഗണനയിൽ ഉള്ളത്. സ്വന്തം മണ്ഡലമായ പെരുമ്പാവൂരും, മറ്റൊന്ന് പറവൂരുമാണ് പരിഗണിക്കുന്നത്. സീറ്റ് ലഭിക്കാതിരിക്കാൻ വി.ഡി. സതീശൻ കാരണമായെന്ന ആരോപണവും എൽദോസ് അനുകൂലികൾ ഉന്നയിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
