തിരുവനന്തപുരം: തലസ്ഥാനത്ത് വയോധികയെ ബലാത്സംഗം ചെയ്തതായി പരാതി. മംഗലപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. മംഗലപുരത്ത് ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു വയോധിക. രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയ വ്യക്തിയാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ബലാത്സംഗം നടത്തിയതായും പരാതിയില്‍ പറയുന്നു.
അതേസമയം ആദ്യഘട്ടത്തില്‍ സംഭവം പൊലീസിനോട് വ്യക്തമാക്കിയിരുന്നില്ല. പിന്നീട് പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബലാത്സംഗ വിവരം പുറത്തുവന്നത്. വയോധികയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കായംകുളത്ത് രക്ഷാപ്രവർത്തനത്തിനിടെ ലൈംഗിക അതിക്രമം; പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്
പുഴയില്‍ വീണ് ഡിവൈഎഫ്ഐ യുവ നേതാവിന് ദാരുണാന്ത്യം
അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി നിതിൻ രാജിൻ്റെ കുടുംബം
വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ വോട്ടെണ്ണല്‍ കഴിയുന്നതു വരെ തുറക്കരുത്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍