കോഴിക്കോട്: ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവേ വയോധിക വിമാനത്തില്‍ വെച്ച് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി തലയാട് സ്വദേശിനി കുഞ്ഞിപാത്തുമ്മ(80) ആണ് മരിച്ചത്.
പടിക്കല്‍വയല്‍ കുന്നുമ്മല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യയായിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമയം പുലര്‍ച്ചെയോടെ മദീനയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ചാണ് മരണം സംഭവിച്ചത്.
തുടര്‍ന്ന് വിമാനം മസ്‌കറ്റ് വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്റിങ് നടത്തി മൃതദേഹം ഇവിടുത്തെ ഹോസ്പിറ്റലിലേക്ക് മാറ്റി. കൂടെ യാത്ര ചെയ്തിരുന്ന മക്കളെ അതേ വിമാനത്തില്‍ കോഴിക്കോട്ടേക്ക് യാത്രയാക്കി.
മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
