എറണാകുളം: എറണാകുളം എരൂർ ആർ.ജെ.ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള വൃദ്ധസദനത്തിൽ വയോധികയ്ക്ക് ക്രൂര മർദ്ദനം. 71കാരിയായ വയോധിക ആണ് ക്രൂര മർദനത്തിനിരയാക്കിയത്. മഞ്ഞുമ്മൽ സ്വദേശി ശാന്തയാണ് മർദനമേറ്റ് ഗുരുതരാവസ്ഥയിലായത്.
അതേസമയം ട്രസ്റ്റ് നടത്തിപ്പുകാരി രാധയും കൂട്ടാളികളും ചേർന്ന് മർദിച്ചതായി ആണ് ശാന്ത എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടറോട് വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ആണ് സംഭവം പുറത്തറിയുന്നത്.
മർദ്ദനത്തിൽ ശാന്തയുടെ വാരിയെല്ലിന് പൊട്ടലേറ്റിട്ടുള്ളതായി സ്കാനിംഗ് റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. വൃദ്ധയെ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ ഹിൽപാലസ് പൊലീസ് കേസെടുത്ത് പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
