തിരുവനന്തപുരം: വട്ടപ്പാറയിലെ മധ്യവയസ്‌കന്റെ മരണം കൊലപാതകമെന്ന് സംശയം. തലയ്‌ക്കേറ്റ അടിയാണ് മരണകാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
വട്ടപ്പാറ വേറ്റിനാട് സ്വദേശി അജിത്തിനെ ദീപാവലിയുടെ തലേന്നായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരിക്കുന്നതിന് മുമ്പ് അജിത് കോണ്‍ഗ്രസിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. മരണത്തിന് പിന്നാലെ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നും കാണാതായി. അജിത്തിന്റേത് ആത്മഹത്യയെന്നായിരുന്നു ഭാര്യയും മകനും മൊഴി നല്‍കിയത്.
എന്നാല്‍ അജിത് ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മയും അച്ഛനും പറയുന്നത്. ഇതോടെയാണ് സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നത്.
മഹിളാ കോണ്‍ഗ്രസ് നേതാവാണ് അജിത്തിന്റെ ഭാര്യ ബീന. രണ്ട് തവണ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിട്ടുണ്ട്. ഇനി എവിടെ ബീന മത്സരിക്കുകയാണെങ്കിലും പേരിനൊപ്പം തന്റെ പേര് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെടുന്നുവെന്നാണ് മരിക്കുന്നതിന് മുമ്പുള്ള അജിതിന്റെ കുറിപ്പ്.
ബീനയ്ക്ക് ഇനി എവിടെയും സീറ്റ് കൊടുക്കരുതെന്നും കൊടുത്താല്‍ താന്‍ അവള്‍ക്കെതിരെ രംഗത്തെത്തുമെന്നും അജിത്തിന്റെ കുറിപ്പിലുണ്ട്. മരണത്തിന് പിന്നാലെ കുറിപ്പ് അപ്രത്യക്ഷമാവുകയായിരുന്നു. പോസ്റ്റ് ഡിലീറ്റ് ചെയ്തതിനെക്കുറിച്ച് അറിയില്ലെന്നാണ് ബീന മൊഴി നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
