ലൈഫ് പദ്ധതിയിൽ നിർമിച്ച വീട്ടിന് നമ്പർ ലഭിക്കാൻ വൈകിയത് മാനസിക സമ്മർദ്ദമായി; അരൂരിൽ വയോധികൻ ജീവനൊടുക്കി

JULY 7, 2026, 12:35 AM

ആലപ്പുഴ: അരൂരിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മത്സ്യത്തൊഴിലാളിയായ അരൂർ പള്ളിയോടപ്പുരയ്ക്കൽ സുബ്രമണ്യൻ (71) ആണ് മരിച്ചത്. ലൈഫ് പദ്ധതിയിൽ നിർമിച്ച വീടിന് പഞ്ചായത്ത് നമ്പർ ലഭിക്കാത്തതിന്റെ മാനസിക വിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിലുള്ള സ്ഥലത്താണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഇതുമൂലം വീട്ടുനമ്പർ അനുവദിക്കുന്നതിൽ തടസമുണ്ടെന്നാണ് പഞ്ചായത്ത് അറിയിച്ചത്. നമ്പർ ലഭിക്കാത്തതിനാൽ ലൈഫ് പദ്ധതിയുടെ അവസാന ഗഡുവായ ഒരു ലക്ഷം രൂപയും ലഭിച്ചിരുന്നില്ല.

ത്വക്ക് രോഗത്തെ തുടർന്ന് സുബ്രമണ്യൻ ചികിത്സയിലായിരുന്നു. ഭാര്യയ്ക്ക് അപകടമുണ്ടായതും സാമ്പത്തിക-മാനസിക സമ്മർദ്ദം വർധിക്കാൻ കാരണമായതായി ബന്ധുക്കൾ പറയുന്നു.

vachakam
vachakam
vachakam

ഇന്നലെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകാനിരിക്കെ സുബ്രമണ്യനെ കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam