തിരുവനന്തപുരം: ചെമ്പഴന്തിയിൽ വൃദ്ധന് യുവാക്കളുടെ ക്രൂരമർദനം. ആഗസ്റ്റ് നാലിനാണ് സംഭവം ഉണ്ടായത്. ഗാന്ധിപുരം സ്വദേശിയായ അഡ്വൻ ദാസിനെയാണ് യുവാക്കൾ സംഘം ചേർന്ന് മർദിച്ചത്.
യുവാക്കൾ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ചില വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിക്കപ്പെട്ടിരുന്നു. തുടർന്ന് അഡ്വൻ ദാസ് കഴക്കൂട്ടം പൊലീസിൽ പരാതിയുമായെത്തി. മണിക്കൂറുകൾക്കുള്ളിലാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്ന യുവാക്കളെ പൊലീസ് പിടികൂടിയത്.
സംഭവത്തിൽ മൂന്ന് പേരെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. നിതിൻ, അജിൻ, ഷിജിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപാനം ചോദ്യം ചെയ്തതിനാണ് യുവാക്കൾ മർദിച്ചതെന്ന് അഡ്വൻ ദാസ് പരാതി നൽകി.
മദ്യപിച്ചുകൊണ്ടിരുന്ന യുവാക്കൾ അഡ്വൻ ദാസിനോട് പണം ആവശ്യപ്പെടുകയും തരില്ലെന്ന് പറഞ്ഞപ്പോൾ മർദിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.
പ്രചരിക്കപ്പെട്ട വീഡിയോകളിൽ അതിക്രൂരമായി യുവാക്കൾ വ്യദ്ധനെ മർദിക്കുന്നത് കാണാം. അന്നേദിവസം അവശനിലയിലാണ് വീട്ടിലെത്തിയതെന്നും തന്റെ സ്വർണമാല യുവാക്കൾ എടുത്തിരുന്നെന്നും അഡ്വിൻ ദാസ് പരാതിയിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
