കൊച്ചി: എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാനുള്ള സര്‍ക്കാരിന്‍റെ പ്രാഥമിക അനുമതി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്.
കോടതി വിധി സർക്കാരിനേറ്റ തിരിച്ചടിയല്ലെന്നും സർക്കാർ തീരുമാനം ശരിയാണ്, വാട്ടർ അതോറിറ്റിയുടെ സമ്മതത്തിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ അനുമതി കൊടുത്തത്, എന്നാൽ പിന്നീട് വാട്ടർ അതോറിറ്റി അതിൽ നിന്ന് പിൻമാറി എന്ന് കോടതിയെ അറിയിക്കുകയായിരുന്നു.
ആവശ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ അപേക്ഷ തന്നാൽ സർക്കാരിന് പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞത്. സർക്കാരിനെ കുറ്റപ്പെടുത്തിയിട്ടില്ല എന്നും എംബി രാജേഷ് പറഞ്ഞു.
ബ്രൂവറി സ്ഥാപിക്കാനുള്ള സര്‍ക്കാരിന്‍റെ അനുമതി കോടതി റദ്ദാക്കുകയായിരുന്നു. കാര്യമാ അപഗ്രഥനം നടത്താതെയാണ് അനുമതി നല്‍കിയതെന്ന് ഉത്തരവില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
