കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം നടക്കുകയാണ്. വീട്ടിൽ അമ്മ മാത്രമേയുള്ളൂ. അമ്മയെ സംരക്ഷിക്കുന്നത് ഞാനാണ്. ശിക്ഷയിൽ ഇളവു വേണമെന്ന് പൾസർ സുനി കോടതിയിൽ പറഞ്ഞു.
ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമുള്ള മാതാപിതാക്കളുണ്ട്. തന്റെ പേരിൽ മുൻപ് പെറ്റിക്കേസുപോലുമില്ലെന്ന് പറഞ്ഞ് രണ്ടാം പ്രതി മാർട്ടിൻ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു.
ഗൂഢാലോചനയിൽ പങ്കില്ലെന്നും തെറ്റു ചെയ്തിട്ടില്ലെന്നും ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ശിക്ഷയിൽ ഇളവു വേണമെന്ന് മൂന്നാം പ്രതി മണികണ്ഠൻ കോടതിയോട് പറഞ്ഞു,
‘‘കുറഞ്ഞശിക്ഷ നൽകണം. നാട് തലശ്ശേരിയാണ്. കണ്ണൂർ ജയിലിലാക്കണമെന്നാണ് നാലാംപ്രതി വിജീഷ് പറഞ്ഞത്. ‘‘തെറ്റ് ചെയ്തിട്ടില്ല. ഭാര്യയും മകളുമുണ്ടെന്ന് അഞ്ചാംപ്രതി എച്ച്.സലിം എന്ന വടിവാൾ സലിം പറഞ്ഞു.
‘‘ശിക്ഷയിൽ ഇളവു വേണമെന്ന് പറഞ്ഞ്’’ ആറാം പ്രതി പ്രദീപും കോടതി മുറിയിൽ വിങ്ങിപ്പൊട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
