മലപ്പുറം: എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മലപ്പുറം മഞ്ചേരി പുല്ലാറ സ്വദേശിയായ മുഹമ്മദ്‌ന്റെ മകൻ അഹമ്മദ് അലിഅസഫാണ് മരിച്ചത്.
കുഞ്ഞിന്റെ അമ്മയുടെ വണ്ടൂർ സമീപത്തെ വീട്ടിൽ നിന്നാണ് അനക്കമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുഞ്ഞ് മരിച്ചുവെന്ന് സ്ഥിരീകരിച്ചു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചിരുന്നതായും ഡോക്ടർമാർ അറിയിച്ചു.
സംഭവത്തെ കുറിച്ച് ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കായി കുഞ്ഞിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് നാല് മക്കളാണുള്ളത്.
കുഞ്ഞിന്റെ മരണത്തിൽ അസ്വാഭാവികത സംശയിക്കുന്ന സാഹചര്യത്തിലാണ് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അമ്മയെ ഉൾപ്പെടെ ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യുമെന്നും, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
