ഈജിപ്ത് അന്താരാഷ്ട്ര ഹോളി ഖുർആൻ മത്സരം: മർകസ് വിദ്യാർഥി ഇന്ത്യയെ പ്രതിനിധീകരിക്കും

DECEMBER 7, 2025, 5:24 AM

കോഴിക്കോട്: ഈജിപ്ത് മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തലസ്ഥാനമായ കൈറോയിൽ നടക്കുന്ന 32-ാമത് അന്താരാഷ്ട്ര ഹോളി ഖുർആൻ മത്സരത്തിൽ മർകസ് വിദ്യാർഥി ഇന്ത്യയെ പ്രതിനിധീകരിക്കും. മർകസ് ഖുർആൻ പഠനപരിശീലന കേന്ദ്രമായ അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ് വിദ്യാർഥിയും തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയുമായ മുഹമ്മദ് സൽമാൻ ആണ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക. ഈ മാസം പത്തുവരെ നടക്കുന്ന മത്സരത്തിൽ മനഃപാഠ ഇനത്തിലാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുമായി മാറ്റുരക്കുന്നത്. 

പ്രാഥമിക തല മത്സരങ്ങൾക്കും ദേശീയതല സെലക്ഷനിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് രാജ്യാന്തര മത്സരത്തിന് സൽമാൻ തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ പത്താം വയസ്സിൽ സ്വദേശമായ വള്ളക്കടവിലെ ദാറുൽ ഈമാൻ ഹിഫ്‌ളുൽ ഖുർആൻ കോളേജിൽ നിന്ന് 10 മാസം കൊണ്ട് ഹിഫ്‌ള് പൂർത്തീകരിച്ച സൽമാൻ കഴിഞ്ഞ മൂന്നു വർഷമായി മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ തുടർ പഠനവും പരിശീലനവും നടത്തി വരുന്നു. 

മർകസ് ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർഥി കൂടിയാണ് മുഹമ്മദ് സൽമാൻ. വിവിധ സംസ്ഥാനങ്ങളിലെ 32 ക്യാമ്പസുകളിൽ വ്യാപിച്ചു കിടക്കുന്ന മർകസ് ഖുർആൻ അക്കാദമിയിൽ നിന്ന് ഇതിനകം ഒട്ടേറെ വിദ്യാർഥികളാണ് ഓരോ വർഷവും അന്താരാഷ്ട്ര മത്സരങ്ങൾക്ക് തിരഞ്ഞെടുക്കപ്പെടാറുള്ളത്.

vachakam
vachakam
vachakam

തിരുവനന്തപുരം വള്ളക്കടവ് സജീർഷാനിദ ദമ്പതികളുടെ മകനായ സൽമാൻ ഇതിനകം തന്നെ എസ് എസ് എഫ് കേരള തർത്തീൽ ഹോളി ഖുർആൻ പ്രിമിയോ, നാഷണൽ ഹോളി ഖുർആൻ മത്സരം എന്നിവയിൽ മനഃപാഠ മത്സര ഇനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ നടന്ന മർകസ് ഖുർആൻ ഫെസ്റ്റിലും ഒന്നാം സ്ഥാനം നേടിയിരുന്നു. മത്സരത്തിനായി യാത്രതിരിച്ച മുഹമ്മദ് സൽമാന് മർകസ് മാനേജ്‌മെന്റും അക്കാദമിക് ഡയറക്ടറേറ്റും വിജയാശംസകൾ നേർന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam