ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തണം; ഈദ് സന്ദേശവുമായി പാളയം ഇമാം വി.പി. സുഹൈബ് മൗലവി

MAY 28, 2026, 5:19 AM

തിരുവനന്തപുരം: സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങൾ ഏത് ഭാഗത്തുനിന്നുണ്ടായാലും അത് പരാജയപ്പെടുത്തണമെന്ന് ഈദ് ദിന സന്ദേശത്തിൽ പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി അഭിപ്രായപ്പെട്ടു.

സർക്കാരിന്റെ ലഹരി വിരുദ്ധ ഓപ്പറേഷൻ തൂഫാന് എല്ലാവിധ പിന്തുണയും അറിയിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. യുവാക്കളെ കുറിച്ച് അവഗണനയോ താഴ്ത്തിക്കാണലോ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

“യുവാക്കളെ പാറ്റകളോട് ഉപമിച്ചപ്പോൾ അതിന്റെ തിരിച്ചടിയായി രൂപപ്പെട്ട പാർട്ടി ഇന്ന് സമൂഹമാധ്യമങ്ങളിൽ വലിയ മുന്നേറ്റം കാണിക്കുന്നു. നാല് ദിവസം കൊണ്ട് തന്നെ രാജ്യത്തെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളെ പോലും മറികടന്ന മുന്നേറ്റമാണ് ഉണ്ടായത്” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

സ്നേഹവും ആത്മബന്ധവും ഊട്ടിയുറപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ഈദ് ദിന സന്ദേശത്തിൽ പറഞ്ഞു. അമ്പലങ്ങളുടെയും പള്ളികളുടെയും പേരിൽ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങൾ ശക്തമായി എതിർക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുട്ടികൾ മൂല്യബോധമുള്ളവരായി വളരണമെന്നും സംസ്കാരമുള്ള സമൂഹം രൂപപ്പെടുത്തുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലഹരിയും മയക്കുമരുന്നും വിദ്യാർത്ഥികളെയും യുവജനങ്ങളെയും ബാധിക്കാതിരിക്കാൻ ശക്തമായ ബോധവൽക്കരണവും പദ്ധതികളും വേണമെന്നും, സമുദായങ്ങൾക്കിടയിൽ വെറുപ്പ് പടർത്തുന്ന പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam