ദേശീയ സ്‌കൂൾ ഫുട്‌ബോൾ കിരീടം നേടിയ കുട്ടികൾക്ക് വരവേൽപ് നൽകി വിദ്യാഭ്യാസ മന്ത്രി

OCTOBER 12, 2025, 4:31 AM

തിരുവനന്തപുരം: 69-ാമത് ദേശീയ സ്‌കൂൾ ഫുട്‌ബോൾ ടൂർണമെന്റിൽ സീനിയർ കാറ്റഗറിയിൽ വിജയകിരീടം ചൂടിയ കേരള ടീമിനെ അനുമോദിച്ചും സ്വീകരണമൊരുക്കിയും പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. ശ്രീനഗറിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ കരുത്തരായ മേഘാലയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കേരളം ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്.

വിജയത്തിന് ശേഷം കേരള ടീം ക്യാപ്റ്റൻ അദ്വൈത്, മന്ത്രി വി. ശിവൻകുട്ടിയെ ഫോണിൽ വിളിച്ച് സന്തോഷം പങ്കുവച്ചപ്പോൾ ടീമിന്റെ തിരികെ നാട്ടിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ കൺഫേം ആകാത്തതിലുള്ള ആശങ്കയും ക്യാപ്റ്റൻ മന്ത്രിയെ അറിയിച്ചിരുന്നു.

ഇതേത്തുടർന്നാണ് ടീം അംഗങ്ങൾക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തു നൽകാൻ തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് മന്ത്രി നിർദേശം നൽകിയത്. അങ്ങനെ വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ ടീം നേരെ എത്തിയത് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക്.

vachakam
vachakam
vachakam

ഇവിടെ താരങ്ങളെ ഇരുകൈയും നീട്ടി സ്വീകരിച്ച മന്ത്ര ശിവൻകുട്ടി താരങ്ങൾക്കായി പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു. ടീമിനെ അനുമോദിക്കുകയും അവർക്കൊപ്പം മന്ത്രി ഏറെ നേരം ചെലവിടുകയും ചെയ്തു.

ദേശീയ തലത്തിൽ കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ കായിക പ്രതിഭകളെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കഠിനാധ്വാനത്തിലൂടെയും മികച്ച പ്രകടനത്തിലൂടെയുമാണ് ടീം ഈ നേട്ടം കൈവരിച്ചതെന്നും, സർക്കാർ എല്ലാവിധ പ്രോത്സാഹനവും നൽകുമെന്നും മന്ത്രി വി. ശിവൻകുട്ടി ആവർത്തിച്ചു. 


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam