ഗവർണറുടെ അധികാരപരിധി ഉൾപ്പെടുത്തി പാഠപുസ്തകം പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്

SEPTEMBER 23, 2025, 11:01 PM

ഗവർണറുടെ അധികാരപരിധി ഉൾപ്പെടുത്തി പാഠപുസ്തകം പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്. പത്താം ക്ലാസ് സാമൂഹിക ശാസ്ത്രത്തിലാണ് ഗവർണറുടെ അധികാരപരിധികൾ ഉൾപ്പെടുത്തിയ പാഠഭാഗമുള്ളത്.ഈ അധ്യായനവർഷത്തിൽ തന്നെ ഗവർണറുടെ അധികാരപരിധികൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. പിന്നാലെ SCERT വേണ്ട മാറ്റങ്ങൾ വരുത്തി പാഠപുസ്തകം പുറത്തിറക്കി. സാമൂഹ്യ ശാസ്ത്രം രണ്ടാം ഭാഗത്തിൽ “ജനാധിപത്യം; ഒരു ഇന്ത്യൻ അനുഭവം” എന്ന പാഠഭാഗത്തിലാണ് ഗവർണറുടെ അധികാര പരിധികൾ വിശദമായി വിവരിക്കുന്നത്.

ഗവർണർ സംസ്ഥാനത്തിൻ്റെ നാമമാത്ര തലവനാണെന്നും യഥാർത്ഥ കാര്യനിർവഹണ അധികാരം മുഖ്യമന്ത്രി തലവനായ മന്ത്രിസഭയ്ക്കാണെന്നും പാഠഭാഗത്തില്‍ പറയുന്നു. ഗവർണർ, അധികാരങ്ങൾ നിർവഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ്. ഗവർണർ എന്നത് തെരഞ്ഞെടുക്കപ്പെട്ട ഒരു ഔദ്യോഗിക സ്ഥാനമല്ല.1983ൽ കേന്ദ്രസർക്കാർ നിയോഗിച്ച സർക്കാരിയ കമ്മീഷൻ സജീവ രാഷ്ട്രീയക്കാരെ ഗവർണർമാരായി നിയമിക്കരുതെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ കമ്മീഷൻ്റെ റിപ്പോർട്ട് പൂർണ്ണമായി ഇതുവരെയും നടപ്പിലാക്കിയിട്ടില്ലെന്ന് പാഠഭാഗത്തില്‍ വ്യക്തമാക്കുന്നു.

കേന്ദ്രസർക്കാരുകൾ ഗവർണർമാർ മുഖേന സംസ്ഥാനങ്ങളുടെ ഭരണഘടന അവകാശങ്ങളിൽ ഇടപെടുന്നുവെന്ന് പാഠഭാഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.ഗവർണറുടെ നിയമനിർമ്മാണ, കാര്യ നിർവഹണ, നീതിന്യായ, വിവേചന അധികാരങ്ങളും പാഠഭാഗത്തിലെ നാല് പേജുകളിൽ വിശദമായി പറയുന്നുണ്ട്. അച്ചടി പൂർത്തിയാക്കി സ്കൂളുകളിൽ എത്തിയ പാഠപുസ്തകം ഉടൻ തന്നെ വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്നതായിരിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam