മറയൂർ: ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിൽ ഗോത്രനിവാസികൾക്ക് നൽകാനുള്ള റേഷൻ സാധനങ്ങൾ കാണാതായ സംഭവത്തിൽ, രണ്ട് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.
വിജിലൻസ് അന്വേഷണത്തിൽ, വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയ, ദേവികുളം താലൂക്ക് സപ്ലൈ ഓഫീസറായിരുന്ന സഞ്ജയ് നാഥ്, മുൻ റേഷനിങ് ഇൻസ്പെക്ടർ ഇ. ജയകുമാർ എന്നിവരെയാണ് ഇടുക്കി സപ്ളൈ ഓഫീസർ ടി.ജെ. ആഷ സസ്‌പെൻഡ് ചെയ്തത്.
ഇടമലക്കുടിയിലെ ഗുണഭോക്താക്കൾക്ക് റേഷൻ വിതരണം നടത്തുന്ന, ഗിരിജൻ സർവീസ് സഹകരണസംഘം സെക്രട്ടറി ലൈസൻസിയായിട്ടുള്ള സൊസൈറ്റിക്കുടി, വെള്ളവരക്കുടി എന്നിവിടങ്ങളിലെ റേഷൻ കടകളിലാണ് ക്രമക്കേട് നടന്നത്.
പൊതുവിതരണവകുപ്പിന്റെ പ്രാഥമികാന്വേഷണത്തിൽ, അരിയുടേയും പഞ്ചസാരയുടേയും 65 മെട്രിക് ടണ്ണിന്റെ കുറവ് കണ്ടെത്തിയിരുന്നു. സംസ്ഥാന ഭക്ഷ്യ ചെയർപേഴ്‌സൺ ഡോ. ജിനു സക്കറിയ ഉമ്മനും സ്ഥലത്ത് അന്വേഷണം നടത്തി ക്രമക്കേട് സ്ഥിരീകരിച്ചിരുന്നു.
ഭക്ഷ്യസാധനങ്ങൾ എത്തിയതിന്റെയും വിതരണം ചെയ്തതിന്റെയും രേഖകൾ കടകളിൽ ഇല്ലായിരുന്നു. രജിസ്റ്ററുകളും സൂക്ഷിച്ചിരുന്നില്ല. റേഷൻ വിതരണം ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കുന്നതിൽ ദേവികുളം താലൂക്ക് സപ്ലൈ ഓഫീസർ, ഫർക്ക റേഷനിങ് ഇൻസ്പെക്ടർ എന്നിവർക്ക് വീഴ്ച സംഭവിച്ചതായും കമ്മിഷൻ കണ്ടെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
