നേമം സര്‍വീസ് സഹകരണ ബാങ്കിലെ ഇഡി പരിശോധന; നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

NOVEMBER 8, 2025, 2:27 AM

നേമം സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ ഇഡി പരിശോധനയില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു.

പണം ഇടപാട് സംബന്ധിച്ച രേഖകളും ഡിജിറ്റല്‍ തെളിവുകളുമാണ് പരിശോധനയില്‍ കണ്ടെത്തിയത്. ബാങ്ക് മുന്‍ ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് 100 കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്നാണ് ഇഡി കണ്ടെത്തല്‍.

സിപിഐഎം ഭരിച്ച നേമം സഹകരണ ബാങ്കില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് എന്‍ഫോസ്മെന്റ് ഡയറക്റ്ററേറ്റ് നടപടി. ഇഡി കൊച്ചി യൂണിറ്റ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തിയത്.

vachakam
vachakam
vachakam

ബാങ്ക് ഓഫീസില്‍ നിന്നും ഭരണസമിതി അംഗങ്ങളുടെ വീട്ടില്‍ നിന്നും ഡിജിറ്റല്‍ തെളിവുകള്‍ ഇഡി പിടിച്ചെടുത്തു. വായ്പകള്‍ വിതരണം ചെയ്തത് സംബന്ധിച്ച രേഖകളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

ബാങ്ക് മുന്‍ ഭരണസമിതി അംഗങ്ങളെ ഉള്‍പ്പെടെ ചോദ്യം വിളിപ്പിക്കാനാണ് ഇഡിയുടെ തീരുമാനം. നേമം സര്‍വീസ് സഹകരണ ബാങ്കില്‍ 96.91

കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് സര്‍ക്കാര്‍ നിയോഗിച്ച സമിതി നേരത്തെ കണ്ടെത്തിയിരുന്നു. സമിതി റിപ്പോര്‍ട്ടിലെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവും നടക്കുന്നുണ്ട്.

vachakam
vachakam
vachakam

100 കോടി രൂപയുടെ തട്ടിപ്പ് ബാങ്കില്‍ നടന്നതായി ഇ.ഡി യും സ്ഥിരീകരിക്കുന്നു. ബാങ്കില്‍ ക്രമക്കേട് നടന്നതോടെ 250ലധികം നിക്ഷേപകരുടെ പണമാണ് നഷ്ടമായത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam