എവിടെ നിന്ന് വന്നു  50 കോടി? സ്വത്ത് വർധിച്ചതിൽ തൃപ്തികരമായ വിശദീകരണം നൽകാൻ അൻവറിന് കഴിഞ്ഞില്ലെന്ന് ഇഡി

NOVEMBER 22, 2025, 9:23 AM

കൊച്ചി: പി.വി.അൻവറിന്റെ  സ്വത്ത് 50 കോടി രൂപ വർധിച്ചെന്നും എന്നാൽ ഇതിന് തൃപ്തികരമായ വിശദീകരണം നൽകാൻ അദ്ദേഹത്തിനായില്ലെന്നും  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

2015ൽ അൻവറിന്റെ സ്വത്ത് 1.43 കോടി രൂപയായിരുന്നെങ്കിൽ 2021ൽ ഇത് 64.14 കോടി രൂപയായി വര്‍ധിച്ചു. ഇതിലാണ് വിശദീകരണം നൽകാൻ അൻവറിന് കഴിയാത്തത്. 

അൻവറുമായി ബന്ധപ്പെട്ട കമ്പനികളും വീടും ഉൾപ്പെടെ ആറിടങ്ങളിൽ ഇന്നലെ നടത്തിയ റെയ്ഡ് സംബന്ധിച്ച് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കുന്നത്. 

vachakam
vachakam
vachakam

കേരള ഫിനാൻഷ്യൽ കോർപറേഷന്റെ മലപ്പുറം ശാഖയിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മതിയായ ഈടില്ലാതെയും ക്രമക്കേടു നടത്തിയും അൻവർ വായ്പയെടുത്തെന്ന, വ്യവസായി മുരുഗേഷ് നരേന്ദ്രന്റെ പരാതിയിൽ വിജിലൻസ് കേസെടുത്തിരുന്നു. 

ഇതിന്റെ ചുവടു പിടിച്ചാണ് സംഭവത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് ഇ.ഡിയും പരിശോധിക്കുന്നത്. ഒരേ വസ്തു തന്നെ ഈടുവച്ച് മാലംകുളം കൺസ്ട്രക്ഷൻസ് എന്ന കമ്പനി 7.5 കോടി രൂപ വായ്പയെടുത്തിരുന്നു. ഇതേ വസ്തു തന്നെ ഈടുവച്ച് പിന്നീട് 3.05 കോടി രൂപയും 1.56 കോടി രൂപയും പിവിആർ ഡവലപ്പേഴ്സ് എന്ന കമ്പനിയും കെഎഫ്സിയിൽ നിന്ന് വായ്പയെടുത്തെന്ന് ഇ.ഡി പറയുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam