കൊച്ചി: ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസിലെ പരാതിക്കാരന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി. കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട കേസ് ഒതുക്കി തീര്‍ക്കാന്‍ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് കാണിച്ച് ഇഡി ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയ അനീഷ് ബാബുവിന്റെ സ്വത്തുക്കളാണ് കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം അനീഷ് ബാബുവിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള അഞ്ചരക്കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത് എന്നാണ് പുറത്തു വരുന്ന വിവരം. കൊട്ടാരക്കരയിലെ വീടും റബ്ബര്‍ എസ്റ്റേറ്റും രണ്ട് കമ്പനികളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നുണ്ട്.
കശുവണ്ടി കയറ്റുമതിയുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി നടപടി ഉണ്ടായത്. അനീഷ് ബാബുവിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാണ്ടി കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ സമന്‍സ് നല്‍കിയിട്ടുണ്ട്.
അതേസമയം ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെതിരെയാണ് അനീഷ് പരാതി നല്‍കിയിരുന്നത്. ഒന്നാം പ്രതിയാക്കിക്കൊണ്ട് ഇയാള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അനീഷിന് ഇഡി സമന്‍സയച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
