സ്‌കൂൾക്കുട്ടികളെ ‘മാലിന്യമുക്തം നവകേരളം’ ദൗത്യത്തിന്റെ മുന്നണിപ്പോരാളികളാക്കിമാറ്റുന്ന ‘ഇക്കോ സെൻസ്’ വിദ്യാർത്ഥി ഹരിതസേന സ്‌കോളർഷിപ്പ് പദ്ധതിക്ക് തുടക്കമായി. ഇതിനുള്ള രജിസ്‌ട്രേഷൻ സ്‌കൂളുകളിൽ ആരംഭിച്ചു.
മാലിന്യപരിപാലനത്തിൽ നൂതനചിന്തയും താൽപ്പര്യവുമുള്ള പുതിയ തലമുറയെ വാർത്തെടുക്കുന്നതിന് തദ്ദേശ സ്വയംഭരണവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ശുചിത്വമിഷനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിൽ വീട്ടിലും നാട്ടിലും അനുകൂലമായ മനോഭാവമാറ്റങ്ങൾ ഉണ്ടാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.ഒറ്റത്തവണ ഉപയോഗിക്കുന്നതരം വസ്തുക്കൾ കഴിയുന്നതും ഒഴിവാക്കൽ, അളവു കുറയ്ക്കൽ, വീണ്ടും ഉപയോഗിക്കൽ, ഉപയോഗയോഗ്യമായ മറ്റു വസ്തുക്കളാക്കി മാറ്റൽ എന്നിങ്ങനെയുള്ള ശീലങ്ങൾ കുട്ടികളിലൂടെ സമൂഹത്തിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമാണ്.
6, 7, 8, 9 ക്ലാസ്സുകളിലെയും, ഒന്നാം വർഷ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറിയിലേയും വിദ്യാർഥി/ വിദ്യാർഥിനികളെയാണ് സ്‌കോളർഷിപ്പിനു പരിഗണിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
