കോട്ടയം: ജില്ലയിൽ എബോള വൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തിൽ സൗത്ത് സുഡാനിൽ നിന്ന് എത്തിയ 52 വയസുകാരിയെ പ്രത്യേക നിരീക്ഷണത്തിൽ. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡയറിയയും പനിയും ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ പ്രകടമായതോടെയാണ് സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വിദേശയാത്രാ പശ്ചാത്തലവും രോഗലക്ഷണങ്ങളും കണക്കിലെടുത്താണ് എബോള ഉൾപ്പെടെയുള്ള വൈറസ് രോഗങ്ങളുടെ സാധ്യത പരിശോധിക്കുന്നത്.
രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും നിലവിൽ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പ്രത്യേക നിരീക്ഷണവും ചികിത്സയും നൽകുന്നതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആവശ്യമായ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഫലം ലഭിച്ച ശേഷമേ രോഗബാധ സംബന്ധിച്ച് വ്യക്തത ലഭിക്കൂ.
അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗബാധ സ്ഥിരീകരിക്കാത്തതിനാൽ പൊതുജനങ്ങൾ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ആരോഗ്യവകുപ്പ് അഭ്യർഥിച്ചു. പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതുവരെ രോഗിയുടെ ആരോഗ്യനില വിദഗ്ധസംഘം നിരന്തരം വിലയിരുത്തുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
