ദില്ലി: ഇന്ത്യൻ മഹാസമുദ്രത്തിൽ വടക്കൻ സുമാത്രക്ക് സമീപം ഭൂചലനം. ഭൂചലനത്തിൽ 6.4 തീവ്രത രേഖപ്പെടുത്തി.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം നൽകി.
കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല എന്നും സമുദ്ര സ്ഥിതി പഠനക ഗവേഷണ കേന്ദ്രം പറഞ്ഞു.
നാശനഷ്ടങ്ങളോ സുനാമി മുന്നറിയിപ്പുകളോ ഉണ്ടായതായി ഉടനടി റിപ്പോർട്ടുകൾ ഇല്ല. ഇന്ത്യൻ തീരപ്രദേശത്ത് നിന്ന് വളരെ അകലെയാണ് ഭൂചലനത്തിന്റെ കേന്ദ്രബിന്ദു എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
