രാഷ്ട്രപതിയുടെ ശബരിമല ദർശനം; വിമർശിച്ച് ഡിവൈഎസ്പിയുടെ വാട്‌സ് ആപ്പ് സ്റ്റാറ്റസ്

OCTOBER 22, 2025, 2:42 PM

പാലക്കാട്: രാഷ്ട്രപതി ദ്രൗപദി മുർമുവിൻറെ ശബരിമല ദർശനത്തെ വിമർശിച്ച് ഡിവൈഎസ്പിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ്. ആലത്തൂർ ഡിവൈഎസ്പി ആർ.മനോജ് കുമാറിൻറേതാണ് വിവാദ സ്റ്റാറ്റസ്.

ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും തൊഴാൻ ആർക്കും വിഐപി പരിഗണന നൽകരുതെന്നുമുള്ള ഹൈക്കോടതി വിധികൾ കാറ്റിൽ പറത്തിയാണ് രാഷ്ട്രപതിയുടെ സന്ദർശനം. ഇത് പിണറായി വിജയനോ ഇടതുമന്ത്രിമാരോ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു പുകിലെന്നുമാണ് സ്റ്റാറ്റസ്.

യൂണിഫോമിട്ട സെക്യൂരിറ്റി ഉദ്യോഗസ്ഥർ 18 -ാം പടി കയറിയും പലവിധ ആചാര ലംഘനങ്ങൾ ഇന്ത്യൻ പ്രസിഡൻറും സെക്യൂരിറ്റി ഉദ്യോഗസ്ഥരും നടത്തിയപ്പോൾ സംഘികളും കോൺഗ്രസും ഒരുവിധ നാമജപ യാത്രകളും നടത്തിയില്ല. മാപ്രകൾ ചിലച്ചില്ല.

vachakam
vachakam
vachakam

ഇത് പിണറായി വിജയനോ, ഇടത് മന്ത്രിമാരോ ആയിരുന്നെങ്കിലോ എന്താകും പുകില് അപ്പോൾ പ്രശ്നം വിശ്വാസമോ ആചാരമോ അല്ല. എല്ലാം രാഷ്ട്രീയമാണ് എന്നായിരുന്നു ഡിവൈഎസ്പിയുടെ പോസ്റ്റ്.

അതേ സമയം ട്രെയിൻ യാത്രക്കിടെ വാട്‌സ്ആപ്പിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്റ്റാറ്റസാവുകയായിരുന്നുവെന്നാണ് ഡിവൈഎസ്പിയുടെ വിശദീകരണം.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam